ആലപ്പുഴ: അത്തിത്തറ ശ്രീ ഭഗവതി ക്ഷേത്ര യോഗത്തിന്റെയും അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ, അത്തിത്തറ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഏകാഹ നാരായണീയ യജ്ഞം നടക്കും. ഇന്ന് രാവിലെ 7.30 മുതൽ വൈകിട്ട് അഞ്ച് വരെ നടക്കുന്ന നാരായണീയ യജ്ഞത്തിൽ എൻ.ശശിധരൻ ഉണ്ണിത്താൻ മുഖ്യ യജ്ഞാചാര്യനും ജെ.ശ്രീദേവി യജ്ഞാചാര്യയുമാണ്.