
കുട്ടനാട് : പുളിങ്കുന്ന് -കായിപ്പുറം റോഡിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസ് വെള്ളം കയറിക്കിടക്കുന്ന പാടശേഖരത്തേക്ക് ചരിഞ്ഞത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ആർക്കും പരിക്കില്ല.ചങ്ങനാശ്ശേരി ഡിപ്പോയിൽ നിന്ന് കായിപ്പുറത്തെത്തിയ ബസ് മടങ്ങി പോകുന്നതിനിടെ ഇന്നലെ രാവിലെ 10.30ന് പുളിങ്കുന്ന് പൊട്ടുമുപ്പത് ജംഗ്ക്ഷന് സമീപമായിരുന്നു അപകടം. .ബസ് പിന്നീട് ജെ സി ബി ഉപയോഗിച്ച് കരയ്ക്ക് കയറ്റി