കുട്ടനാട് : വിദ്യാർത്ഥികൾക്കുള്ള പഠനോപകരങ്ങളുടെ വിതരണം എസ്.എൻ.ഡി.പി യോഗം രാമങ്കരി ശാഖാ അങ്കണത്തിൽ ഇന്ന് രാവിലെ 10 ന് നടക്കും. പൊതുപ്രവർത്തകനും കലാകാരനുമായ ജയ്സപ്പൻ മത്തായി ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി അദ്ധ്യക്ഷനാകും. വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തും അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗങ്ങളായ എം.പി.പ്രമോദ്, ടി.എസ്.പ്രദീപ്കുമാർ, നൈനാൻ തോമസ്, സൈമൺ പി. സർപ്പത്തിൽ, സജിനി മോഹൻ, പി.ആർ.രതീഷ്, ഔസേപ്പച്ചൻ ചെറുകാട് തുടങ്ങിയവർ പങ്കെടുക്കും.