bh

ആലപ്പുഴ: കെ.പി.സി.സി ആഹ്വാനപ്രകാരം മുല്ലയ്ക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഡി.സി.സി ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ പ്രതിജ്ഞാ ചടങ്ങ് ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എസ്. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ ജി.സഞ്ജീവ് ഭട്ട്, പി.ജെ.മാത്യു, സുനിൽ ജോർജ്ജ്, ഷോളി സിദ്ധകുമാർ, വി.എം.ബഷീർ, നസീം ചെമ്പകപ്പള്ളി, എ.ജയകുമാർ, വിഷ്ണു, അഷ്റഫ്, സഫിയ, ജി.രാജൻ എന്നിവർ പ്രസംഗിച്ചു.