
പൂച്ചാക്കൽ: ആൽമരത്തിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയ ക്ഷേത്ര ജീവനക്കാരൻ മരിച്ചു. പൂച്ചാക്കൽ ഉളവയ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ പുഷ്പകസേവ ജീവനക്കാരൻ , പാണാവള്ളി 17-ാം വാർഡ് സാഫല്യം വീട്ടിൽ അനിൽകുമാർ (54) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചപൂജ കഴിഞ്ഞ് നടയടച്ചതിന് ശേഷം, ഹോമത്തിന് ആവശ്യമുള്ള സമത്തുക്കൾ എടുക്കാൻ ആലിൽ കയറിയപ്പോഴാണ് അപകടമുണ്ടായ്. നടയടച്ച് മറ്റ് ജീവനക്കാർ ക്ഷേത്രത്തിൽ നിന്നു പോയതു കൊണ്ട് അനിൽകുമാർ വീണത് ആദ്യം ആരും കണ്ടിരുന്നില്ല. ഉച്ചക്ക് വീട്ടിൽ എത്താതിരുന്നത് കൊണ്ട് ബന്ധുക്കൾ ക്ഷേത്രത്തിൽ എത്തി അന്വേഷിക്കുന്നതിനിടയിലാണ് താഴെ വീണു കിടന്ന അനിൽകുമാറിനെ കണ്ടത്. ഉടൻ പൂച്ചാക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ശ്രീലത. മകൻ : ആദിത്യൻ.