kl

ആലപ്പുഴ: ലജ്‌നത്തുൽ മുഹമ്മദിയ്യ എൽ.പി സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി മൈലാഞ്ചിയിടൽ മത്സരം നടന്നു. മൊഞ്ചുള്ള മൈലാഞ്ചി എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആർ.വിനിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അൻസിൽ റഷീദ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ എ.എം.നസീർ സമ്മാനദാനം നടത്തി. ലജ്‌നത്തുൽ മുഹമ്മദിയ്യ ജനറൽ സെക്രട്ടറി ഫൈസൽ ഷംസുദ്ദീൻ, വാർഡ് കൗൺസിലർ സിമി ഷാഫിഖാൻ, ലജ്‌നത്തുൽ മുഹമ്മദിയ്യ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ അഷ്‌റഫ് കുഞ്ഞാശാൻ, വാർഡ് മുൻ കൗൺസിലർ എ.എം നൗഫൽ, ഹസീന അമാൻ എന്നിവർ സംസാരിച്ചു.