
പൂച്ചാക്കൽ: കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിപ്പുറം ഒറ്റപ്പുന്നയിൽ, ഭരണഘടന സംരക്ഷണ പ്രതിജ്ഞ നടന്നു. ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് എം.ആർ.രവി ഉദ്ഘാടനം ചെയ്തു. അപ്പുക്കുട്ടൻ നായർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡി.സി.സി മെമ്പർമാരായ വി.ജി.മോഹൻ , പി.ടി.രാധാകൃഷ്ണൻ, വി.കെ.സുനിൽകുമാർ, പഞ്ചായത്തു മെമ്പർമാരായ നെസി ബെന്നി , രമാ വിശ്വനാഥൻ, ധന്യ രജി , ജഗതി മാന്താനത്ത് , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൃഷ്ണജിത്ത്, മുരളി മഠത്തറ, ച ക്രപാണി തുടങ്ങിയവർ നേതൃത്വം നൽകി