ചേർത്തല:കെ.പി.സി.സി യുടെ ആഹ്വാനമനുസരിച്ച് വയലാർ ബ്ലോക്കിലെ എല്ലാ മണ്ഡലം കമ്മറ്റികളുടെയും നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്തു. ഇന്ത്യൻ ഭരണഘടനയുടെ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതിനായി നടത്തിയ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയുടെ ബ്ലോക്ക് തല ഉദ്ഘാടനം വയലാറിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു നിർവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ മധു വാവക്കാട്, ജോണി തച്ചാറ,എ.കെ.ഷെരീഫ്,എ.പി. ലാലൻ,ബി.സോമനാഥൻ,എൻ.ജി. കാർത്തികേയൻ,പി.എൻ. കാർത്തികേയൻ എന്നിവർ പങ്കെടുത്തു.
വിവിധ മണ്ഡലങ്ങളിൽ നടന്ന ചടങ്ങിൽ നേതാക്കളായ അഡ്വ.ടി.എച്ച്.സലാം,എം.കെ.ജയപാൽ, പി.എം. രാജേന്ദ്ര ബാബു,കെ.ബി.റഫീഖ്,സി.ആർ. സന്തോഷ്,കെ.ഡി. ജയരാജ് എന്നിവർ പങ്കെടുത്തു.