ആലപ്പുഴ: സി.പി.എമ്മിനും, മുഖ്യമന്ത്രിക്കുമെതിരെ നടക്കുന്ന പ്രചാരവേലകൾക്കെതിരെ സി.പി.എം സംഘടിപ്പിക്കുന്ന പ്രചാരണ ജാഥകൾ പര്യടനം തുടങ്ങി. പി .പി.ചിത്തരഞ്ജൻ എം.എൽ.എ ക്യാപ്ടനായ ജാഥയാണ് ആലപ്പുഴ സൗത്ത്, നോർത്ത് ഏരിയകളിൽ പര്യടനം നടത്തുന്നത്. വെള്ളിയാഴ്ച്ച രാവിലെ കുതിരപ്പന്തിമേഖലയിലെ ഗുരുമന്ദിരം പളളിപ്പറമ്പിൽ നിന്ന് പര്യടനം തുടങ്ങി. സനാതനപുരം, ഗാന്ധിവിലാസം,കറുകപ്പറമ്പ് , തിരുമല ഔട്ട് പോസ്റ്റ്, ഇ.എസ്.ഐ, എന്നിവടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം വൈകിട്ട് ആറിന് സക്കറിയ ബസാറിൽ സമാപിച്ചു. വിവിധ സ്വീകരണ യോഗങ്ങളിൽ സി.പി.എം ഏരിയ സെക്രട്ടറി വി.എൻ. വിജയകുമാർ, ജില്ല കമ്മറ്റി അംഗം വി.ബി.അശോകൻ, ഡി.ലക്ഷ്മണൻ, പി.പി.പവനൻ, കെ.ജി. ജയലാൽ, എ.പി.സോണ, എസ്.അനിൽ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് രാവിലെ ഒമ്പതിന് പുന്നമടയിൽ നിന്ന് പര്യടനം തുടങ്ങി വൈകിട്ട് ആറിന് തുമ്പോളി പള്ളിക്ക് സമീപം സമാപിക്കും. സമാപന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.