തുറവൂർ:സി.പി.ഐ അരൂർ മണ്ഡലം സമ്മേളനത്തിന് തിരുമലഭാഗം വത്സൻ കോളേജ് ഓഡിറ്റോറിയത്തിൽ തുടക്കമായി.സമ്മേളനത്തിന് മുന്നോടിയായി ആരംഭിച്ച പതാക ജാഥ ടി. പി. സതീശനും കൊടിമര ജാഥ അഡ്വ. ജി. കൃഷ്ണപ്രസാദും ഉദ്ഘാടനം ചെയ്തു. സമ്മേളന നഗറിൽ ടി.കെ.തങ്കപ്പൻ രക്തപതാക ഉയർത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ഇന്നും നാളെയുമായി പ്രതിനിധിസമ്മേളനം നടക്കും. രാവിലെ 10 ന് മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനംചെയ്യും.