
കുട്ടനാട് : 2020-21 വർഷത്തെ പാലക്കാട് ജില്ലയിലെ മികച്ച പഞ്ചായത്ത് സെക്രട്ടറിക്കുള്ള അംഗീകാരം മിത്രക്കരി പാർവ്വതി സദനത്തിൽ ബിനു ഗോപാലിന് ലഭിച്ചു. ശ്രീകൃഷ്ണപുരം പഞ്ചായത്തിൽ ജോലി നോക്കുന്നതിനിടെ നടത്തിയ മികവുറ്റ പ്രവർത്തനത്തിനാണ് അംഗീകാരം. നിലവിൽ മുട്ടാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയാണ്.