
മാന്നാർ: വിഷവർശ്ശേരിക്കര ലതാഭവനത്തിൽ കെ.പി.ജനാർദ്ദനൻ നായരുടെ ഭാര്യ സരോജിനിയമ്മ (റിട്ട. പ്രഥമാദ്ധ്യാപിക പാവുക്കര കരയോഗം എൽ.പി.എസ് -79) നിര്യാതയായി. സി.പി.എം മാന്നാർ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം, ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീലത ജെ.നായർ (പ്രിൻസിപ്പൽ കൺസൾട്ടന്റ്, കിറ്റ്കോ), ശ്രീലേഖ ജെ.നായർ (അദ്ധ്യാപിക, നായർസമാജം സ്കൂൾ മാന്നാർ ), ശ്രീലാൽ (ഒമാൻ). മരുമക്കൾ: ശിവകുമാർ.എസ് (റിട്ട. പ്രിൻസിപ്പൽ, ഡി.ബി കോളേജ് തലയോലപ്പറമ്പ്), കൃഷ്ണകുമാർ, രാജി (ഒമാൻ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.