s

മാവേലിക്കര : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വിവിധ മേഖലകളിൽ നേട്ടം കൊയ്തവരെയും തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിക്കുന്ന പ്രതിഭാ സംഗമം2022 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ഇന്ദിരാദാസ് മുഖ്യപ്രഭാഷണം നടത്തി. ചുനക്കര ജനാർദനൻനായർ മുഖ്യാതിഥിയായി. മഞ്ജുളാ ദേവി, ജി.ആതിര, പി.അജിത്ത്, ജയശ്രീ ശിവരാമൻ, വി.രാധാകൃഷ്ണൻ, ആർ.അജയൻ, അഡ്വ.ആർ.ശ്രീനാഥ്, പ്രൊഫ.ടി.എം സുകുമാരബാബു, ഡോ.ഷേർളി.പി ആനന്ദ്, സി.ഡി.എസ് അധ്യക്ഷ തുളസീഭായി, പഞ്ചായത്ത് സെക്രട്ടറി എ.കെ സിനി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് മിനി ദേവരാജൻ സ്വാഗതം പറഞ്ഞു.