തുറവൂർ:എസ്.എൻ. ഡി.പി യോഗം ചേർത്തല യൂണിയൻ ഗുരുദർശന പഠന വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ഗുരുദർശന പഠന ക്ലാസ് ഇന്ന് ഉച്ചയ്ക്ക് 2.30 ന് എസ്.എൻ.ഡി.പി യോഗം തുറവൂർ ധർമ്മ പോഷിണി ശാഖാങ്കണത്തിൽ നടക്കും. "ഗുരുദർശനം ആശാന്റെ കൃതികളിൽ " എന്ന വിഷയത്തിൽ മനോജ് മാവുങ്കൽ ക്ലാസ് നയിക്കും.