
തുറവൂർ: സി.പി.ഐ അരൂർ മണ്ഡലം സമ്മേളനം തുടങ്ങി. ദ്വിദിന പ്രതിനിധി സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി.കൃഷ്ണപ്രസാദ്, എം.കെ.ഉത്തമൻ,ദീപ്തി അജയകുമാർ, അഡ്വ. ജോയിക്കുട്ടി ജോസ് , ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ.എസ്. ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു .ജില്ലാ കമ്മിറ്റിയംഗം ടി.പി.സതീശൻ രാഷ്ട്രീയ റിപ്പോർട്ടും മണ്ഡലം സെക്രട്ടറി പി.എം.അജിത്ത് കുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. രാഷ്ട്രീയ - സംഘടനാ റിപ്പോർട്ടിൽ മേൽ പ്രതിനിധി ചർച്ച ആരംഭിച്ചു. സമ്മേളനം ഇന്ന് വൈകിട്ട് സമാപിക്കും.