
പൂച്ചാക്കൽ: പാണാവള്ളി ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും പാണാവള്ളി കമ്മ്യുണിറ്റി ഹാളിൽ തൈക്കാട്ടുശേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സന്തോഷ് അദ്ധ്യക്ഷയായി. 'ഞങ്ങളും കൃഷിയിലേക്ക് "എന്ന പദ്ധതിയുടെ ഭാഗമായി മുഴുവൻ കർഷകർക്കും പച്ചക്കറി തൈകളും വിത്ത് പാക്കറ്റും നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ.രജിത, സി.പി.വിനോദ് കുമാർ , കൃഷി ഓഫീസർ റഹിയാനത്ത് , അസിസ്റ്റൻറ് അഗ്രികൾച്ചർ ഓഫീസർ അബുബക്കർ , കൃഷി അസിസ്റ്റന്റുമാരായ വി.പ്രീതി , മനു കെ.പി, സിജി എന്നിവർ സംസാരിച്ചു.