
അമ്പലപ്പുഴ: കേരള സാക്ഷരത പ്രേരക് അസോസിയേഷൻ ജില്ലാ കൺവെൻഷൻ എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പുഷ്പലതാ ഉണ്ണി അദ്ധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി ഇൻ ചാർജ് എ.എ.സന്തോഷ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത, സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ കെ. വി. രതീഷ്, രാജേന്ദ്രൻ പിള്ള, സരോജൻ, ഷീജ, മേഴ്സി ജോസഫ്, കെ. എം. പൊന്നപ്പൻ, ഹേമലത, പി.ഒ. സാബു, പ്രകാശ് ബാബു, എം.ഉഷ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ്. ഉദയൻ സ്വാഗതം പറഞ്ഞു.