കായംകുളം : അവനവന്റെ ആത്മസുഖത്തക്കുറിച്ച് ഉറക്കെപ്പറയുന്നവർ അപരന്റെ സുഖത്തെക്കുറിച്ച് നിശബ്ദരാവുന്നിടത്ത് മാനവികത അസ്തമിക്കുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പറഞ്ഞു.പത്തിയൂർ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ ചിറക്കുളങ്ങരയിൽ ഭവനരഹിതകുടുംബത്തിന് പ്രവാസി മലയാളിയായ ഉണ്ണിശ്ശേരിൽ സതീശൻ നിർമ്മിക്കുന്ന സ്‌നേഹഭവനത്തിന്റെ പ്രവേശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.എൻ.ഡി.പി യോഗം ശാഖ 1264ന്റെ മേൽനോട്ടത്തിലാണ് ഭവനനിർമ്മാണം പൂർത്തിയാക്കിയത്. മകന്റെ വിവാഹവേദിയിൽ വെച്ച് സതീശൻ ഉണ്ണിശ്ശേരിൽ പ്രകടിപ്പിച്ച ആഗ്രഹമാണ് ഇതോടെ സഫലമായത്.ചടങ്ങിൽ വാർഡ് മെമ്പറും പത്തിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മനു ചെല്ലപ്പൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൽ ഉഷ,എസ്എൻഡിപി യോഗം ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ എസ്.ഗോപിനാഥപിള്ള, ചെറിയ പത്തിയൂർ ദേവസ്വം സെക്രട്ടറി കെ.സഹദേവൻ, പ്രസിഡന്റ് ചന്ദ്രദാസ്, ഖജാൻജി പി ആർ മോഹൻദാസ്, യൂണിയൻ കൗൺസിലർ ബിജു പത്തിയൂർ, കവിയും പൊതുപ്രവർത്തകനുമായ ശ്രീജിത്ത് പത്തിയൂർ, കെ. റ്റി. എം.എസ് ശാഖ പ്രസിഡന്റ് സദാശിവൻ, വിനോദ്കുമാർ വാരണപ്പള്ളി, ശാഖാ ഭാരവാഹികളായ കെ ഹരിലാൽ, അജിത, എസ്. ഷിബു, മന കൺസ്ട്രക്ഷൻ എംഡി ഡി.രാമാനന്ദൻ, എം.ഡി.ശശികുമാർ, ലെൻസ്‌ഫെഡ് കായംകുളം ഏരിയ സെക്രട്ടറി ബിന്ദു പി തുടങ്ങിയവർ പങ്കടുത്തു.