കായംകുളം : പുള്ളിക്കണക്ക് ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷ വഹിച്ചു. സംഘം പ്രസിഡന്റ് കെ.ശ്രീകുമാർസ്വാഗതം പറഞ്ഞു. ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ട്രീസ തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓച്ചിറ ചന്ദ്രൻ, വാർഡ് മെമ്പർ ശ്രീഹരി കോട്ടീരേത്ത്, പ എസ്. നസീം, ബീന പ്രസാദ്, പാറയിൽ രാധാകൃഷ്ണൻ, കെ.എം. വാസുദേവൻ ഉണ്ണിത്താൻ, സ്വപ്ന മോഹൻ, എൽ. ബബിത എന്നിവർ പ്രസംഗിച്ചു.