1
കെ ആർ ഗോപകുമാർ

ചുണ്ടൻ മലർത്തൽചടങ്ങ് ഇന്ന്

കുട്ടനാട്: വഞ്ചിപ്പാട്ടിന്റെയും ആർപ്പുവിളികളുടേയും കാഹളം മുഴങ്ങുന്ന അന്തരിക്ഷത്തിൽ തലവടി ചുണ്ടെന്റെ മലർത്തൽ ചടങ്ങ് ഇന്ന് നടക്കും. ചുണ്ടൻവള്ളങ്ങളുടെ പെരുന്തച്ചനായറിയപ്പെടുന്ന കോഴിമുക്ക് നാരായണനാചാരിയുടെ മകൻ സാബുആചാരിയുടെ നേതൃത്വത്തിൽ നീരേറ്റുപുറം പമ്പ ബോട്ട് റേസ് ഫിനിഷിംഗ് പോയിന്റിന് സമീപത്തെ മാലിപ്പുരയിൽ രാവിലെ 11നാണ് ചടങ്ങ്. കൊടിക്കുന്നിൽ സുരേഷ് എം.പി, തോമസ് കെ.തോമസ് എം.എൽ.എ , സംവിധായകനും ചലചിത്രതാവുമായ രൺജി പണിക്കർ തുടങ്ങിയവർ പങ്കെടുക്കും.

രണ്ടരവർഷം മുമ്പാണ് പ്രമുഖ വ്യാപാരിയും സാമൂഹ്യ പ്രവർത്തകനും കെ.ആർ.ഗോപകുമാർ പ്രസിഡന്റായും ജോമോൻ ചക്കാലയിൽ സെക്രട്ടറിയായും പി.ഡി.രമേശ് ട്രഷററായും ചുണ്ടൻ വള്ള നിർമ്മാണ സമിതിക്ക് രൂപം നൽകിയത്. കൊവിഡ് മഹാമാരിയെ തുടർന്ന് സമിതിയുടെ പ്രവർത്തനം ഇടയ്‌ക്കൊന്നു മന്ദീഭവിച്ചെങ്കിലും മൂന്ന് മാസം മുമ്പ് പ്രവർത്തനം സജീവമാകുകയും കുറവിലങ്ങാട്ട് നിന്നു 150 വർഷത്തിലേറെ പഴക്കമുള്ള ആഞ്ഞിലി തടി നാട്ടിലെത്തിച്ചു ഉളികുത്തു നിർവഹിക്കുകയും ചെയ്തു. 4 അമരക്കാർ, 10 നിലക്കാർ ഉൾപ്പെടെ 100 മുതൽ110 തുഴക്കാർക്ക് വരെ കയറാവുന്ന തരത്തിലാണ് വള്ളത്തിന്റെ രൂപകല്പപന


തലവടി ചുണ്ടൻ സ്വപ്ന സാക്ഷാത്കാരം

പ്രമുഖ വ്യാപാരി, രാധാ ഗ്രൂപ്പ് സാരഥി, ലയൺസ് ക്ലബ് ഒഫ് ഇന്റർ നാഷണൽ ഭാരവാഹി, വ്യാപാരി വ്യവസായി സംഘടനാ നേതാവ്, നടുഭാഗം ചുണ്ടന് നെഹ്രറു ട്രോഫി നേടിക്കൊടുത്ത ക്യാപ്ടൻ എന്നീ നിലകളിലൊക്കെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതും കുട്ടനാടിന്റെ സാമൂഹ്യ,സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായ കെ.ആർ.ഗോപകുമാറിന്റെ സ്വപ്ന സാഫല്യമാണ് തലവടി ചുണ്ടൻ . രണ്ടരവർഷംമുമ്പാണ് തലവടി ചുണ്ടൻ എന്ന ആശയം നാട്ടിലാകെ ചർച്ചയാകുന്നത്. ഉടനെ തന്നെ ഗോപകുമാർ ജോമോൻ ചക്കാലയിൽ ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെടുകയും ചുണ്ടൻവള്ള നിർമ്മാണ സമിതിക്ക് നേതൃത്വം നൽകുകയും ആയിരുന്നു.