ചേർത്തല:ബി.എസ്.എൻ.എൽ ഒപ്ടിക്കൽ ഫൈബർ മേള 12നും 13നും കസ്റ്റമർ സർവീസ് സെന്ററുകളിൽ നടത്തും. ഉയർന്ന വേഗതയിലുള്ള ഇന്റർനെറ്റിനൊപ്പം ഇന്ത്യയിൽ എവിടെയും സൗജന്യമായി വിളിക്കാവുന്ന ലാൻഡ് ഫോൺ കണക്ഷനും സൗജന്യമായി ലഭ്യമാണ്. 30 മുതൽ 300 എം.ബി.പി.എസ് വരെ വേഗതയുള്ള ഇന്റർനെറ്റ് പ്ലാനുകളും നിരവധി ഒ.ടി.ടി പ്ലാനുകളും ലഭ്യമാണ്.
നിലവിലുള്ള ലാൻഡ് ഫോൺ വരിക്കാർ നമ്പർ മാറാതെ ഒപ്ടിക്കൽ ഫൈബർ കണക്ഷനിലേക്ക് മാറുമ്പോൾ മാസം 200 രൂപ വീതം ആറുമാസത്തേക്ക് 1200 രൂപയുടെ ഇളവ് ലഭിക്കും.വിവരങ്ങൾക്ക് 04772999999 04782583200.