ഹരിപ്പാട്: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആരോഗ്യ മേളയ്ക്ക് തൃക്കുന്നപ്പുഴ ഗവ. എൽ പി സ്‌കൂളിൽ തുടക്കമായി. രമേശ് ചെന്നിത്തല എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. എ. എം ആരിഫ് എം. പി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി. എസ്. താഹ. തൃക്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ്‌കുമാർ, ചെറുതന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു , ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശാന്തികൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് വർഗീസ് , തൃക്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജില ടീച്ചർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ സിയാർ തൃക്കുന്നപ്പുഴ, സുജിത്ത്, ബി അമ്മിണി ടീച്ചർ. മെഡിക്കൽ ഓഫീസർ ഡോ:സുനിൽ,ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ,ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി-ആശാ പ്രവർത്തകർ ,ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.അലോപ്പതി,ആയുർവേദ ,ഹോമിയോപതി വകുപ്പുകളിലെ മെഡിക്കൽ ഓഫീസർമാർ, ജീവനക്കാർ, പൊതുജനാരോഗ്യ വിഭാഗം ജീവനക്കാർ,ദേശിയ ആരോഗ്യ ദൗത്യം ജീവനക്കാർ എന്നിവർ ആരോഗ്യമേളയ്ക്ക് നേതൃത്വം നൽകി. കുടുംബശ്രീ, ഐ സി ഡി എസ്,കൃഷി വകുപ്പുകളുടെ സ്റ്റാളുകളും പ്രദർശനങ്ങളും വിവിധ വിഷയങ്ങളിൽ വിദഗ് ദ്ധർ നയിച്ച ക്ലാസുകളും ആരോഗ്യമേളയ്ക്ക് പകിട്ടേകി.