മാരാരിക്കുളം: മണ്ണഞ്ചേരി അമ്പനാകുളങ്ങര ശ്രീദേവി ക്ഷേത്രത്തിലെ ക്ഷേത്ര പുനർനിർമ്മാണ ഫണ്ട് ശേഖരണ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് പി.പ്രമോദ് ഉലകംതറ നിർവഹിക്കും. രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ക്ഷേത്രയോഗം പ്രസിഡന്റ് ബി.ഇന്ദു ഇന്ദുലേഖ അദ്ധ്യക്ഷത വഹിക്കും. കാലപ്പഴക്കം മൂലം ജീർണതയിലായ ക്ഷേത്രം പുനർ നിർമ്മിക്കുന്നതിനായി ക്ഷേത്രയോഗം പ്രസിഡന്റ് ബി.ഇന്ദു ചെയർമാനായും ടി.എൻ.പ്രിയകുമാർ നന്ദഗിരി ജനറൽ കൺവീനറുമായും എം.പി.വിജയരാജൻ,പി.എസ്.ശിവാനന്ദൻ എന്നിവർ വൈസ് ചെയർമാൻമാരായും ഡി.ഷാജി,ആർ.സൈജു എന്നിവർ ജോയിന്റ് കൺവീനർമാരായും ഉള്ള 25 എക്സിക്യൂട്ടീവ് കമ്മിറ്റിയും 100 പേരടങ്ങിയ ജനറൽ കമ്മിറ്റിയും രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. രണ്ട് കോടി രൂപയാണ് ബഡ്ജറ്റ്.