കായംകുളം: കേരള ഫീഡ്സിന്റെ സാമൂഹ്യപ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി കായംകുളം താലൂക്കാശുപത്രിയ്ക്ക് അനുവദിച്ച ബഗ്ഗി ആംബുലൻസിന്റെയും ഇ.എൻ.ടി മെഡിക്കൽ ഉപകരണങ്ങളുടെയും കൈമാറ്റം മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. 7.90 ലക്ഷത്തിന്റെ ഉപകരണങ്ങളാണ് കേരള ഫീഡ്സ് നൽകിയത്.

അടിയന്തര ആവശ്യം പരിഗണിച്ച് കായംകുളം ആശുപത്രിക്ക് ബഗ്ഗി ആംബുലൻസ് അനുവദിച്ചതിൽ നന്ദിയുണ്ടെന്ന് അഡ്വ. യു. പ്രതിഭ എം.എൽ.എ പറഞ്ഞു. കെ.എഫ്.എൽ എം.ഡി ഡോ.ബി.ശ്രീകുമാർ,

കായംകുളം നഗരസഭാദ്ധ്യക്ഷ പി.ശശികല , താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. എൽ.മനോജ് ,

കായംകുളം നഗരസഭ ഉപാധ്യക്ഷൻ ജെ.ആദർശ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ഫർസാന ഹബീബ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ മായ രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ എസ് കേശുനാഥ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ പി എസ് സുൾഫിക്കർ തുടങ്ങിയവർ പങ്കെടുത്തു.