മാന്നാർ: ദിവസങ്ങൾക്ക് മുമ്പ് വിടപറഞ്ഞ മാന്നാറിലെ സാമൂഹിക സാംസ്‌കാരിക സപര്യകളിൽ നിറഞ്ഞു നിന്നിരുന്ന എം. കെ. വാസുദേവൻ പിള്ളയുടെ സാമൂഹിക സംഭാവനകൾ സ്മരിക്കുന്നതിനായി മാന്നാർ ഗ്രന്ഥശാല, സീനിയർ സിറ്റിസൺ കൗൺസിൽ, കുരട്ടിശേരി 5246-ാം നമ്പർ എൻ.എസ്‌.എസ്‌. കരയോഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാന്നാർ സീനിയർ സിറ്റിസൺസ് ഹാളിൽ ഇന്ന് 4 മണിക്ക് അനുസ്മരണസമ്മേളനം നടക്കും.