ചേർത്തല : റോട്ടറി ക്ലബ് ഒഫ് ചേർത്തലയുടെ പ്രസിഡന്റായി ബിജു മല്ലാരിയും സെക്രട്ടറിയായി ടി.സുമേഷ് ചെറുവാരണവും ചുമതലയേറ്റു. ജയേഷ് വിജയനാണ് ട്രഷറർ. നവീകരിച്ച റോട്ടറി കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ.ബാബുമോൻ ഉദ്ഘാടനം ചെയ്തു. ഹോളണ്ട് വനിതയും മെഡിറ്റേഷൻ പ്രൊമോട്ടറുമായ ലിയോണി വിവിധ സ്‌കൂളുകളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് അഞ്ചു സൈക്കിളുകൾ വിതരണം ചെയ്ത് പദ്ധതികൾക്ക് തുടക്കം കുറിച്ചു. റോട്ടറിയുടെ ഡിസ്ട്രിക്ട് പ്രോജക്ടായ അമൃതം പദ്ധതിക്കായി സ്‌കൂളുകളിൽ നടത്തുന്ന കണ്ണ്,ചെവി, പല്ല് എന്നിവയുടെ രോഗമുക്തിക്കായുള്ള പ്രവർത്തനത്തിനും തുടക്കമായി.അസിസ്റ്റന്റ് ഗവർണർ ഡോക്ടർ കെ.ഷൈലമ്മ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. റോട്ടറിയുടെ ഡിസ്ട്രിക്ട് അസംബ്ളിക് വിളംബര ഗാനം ആലപിച്ച അഭിരാം ബിജുവിനെ ഡിസ്ട്രിക്ട് സെക്രട്ടറി ജനറൽ വിജയലക്ഷ്മി നായർ ആദരിച്ചു.ജോൺ സി.നെരോത്ത്,ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.ജയരാജൻ,റെജു ജോർജ് , ഇന്നർവീൽ പ്രസിഡന്റ് ലിസി ജോർജ് എന്നിവർ സംസാരിച്ചു. മേജർ ഡോണർ എം.മോഹനൻ നായരിൽ നിന്നും ചാർട്ടറും കോളറും ഭാരവാഹികൾ ഏറ്റുവാങ്ങി.മുൻ സെക്രട്ടറി ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു.അനുഷ്, അഡ്വ.സി.കെ.രാജേന്ദ്രൻ,സുബൈർ ഷംസ് തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി ടി.സുമേഷ് ചെറു വാരണം നന്ദി പറഞ്ഞു. തുടർന്ന് ചേർത്തല രാജേഷ്,അഭിരാം ബിജു,ഭാഗ്യലക്ഷ്മി ശ്രീകുമാർ,ജയദേവ് കലവൂർ എന്നിവർ ഒരുക്കിയ കലാവിരുന്നും അരങ്ങേറി.