gdh

ഹരിപ്പാട് : സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. എം. സോമൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി. ജെ. ആഞ്ചലോസ്, അസിസ്റ്റന്റ് സെക്രട്ടറി പി. വി സത്യനേശൻ, ഹരിപ്പാട് മണ്ഡലം സെക്രട്ടറി കെ. കാർത്തികേയൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ പി.ബി .ഗതൻ, ഡി.അനീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.ശോഭ, കെ ജി സന്തോഷ് എന്നിവർ പങ്കെടുത്തു. ആഗസ്റ്റ് 21 മുതൽ 24 വരെ ഹരിപ്പാട്ടാണ് ജില്ലാ സമ്മേളനം.