ghj
പ്രതിഭാ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനോദ്ഘാടനം ബി.ആർ.സി. അങ്കണത്തിൽ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കുന്നു

ഹരിപ്പാട്: മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാർക്കായി കരുവാറ്റ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും ചേർന്ന് നടപ്പിലാക്കുന്ന പ്രതിഭാ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനോദ്ഘാടനം ബി.ആർ.സി. അങ്കണത്തിൽ മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. രമേശ് ചെന്നിത്തല എം.എൽ.എ അധ്യക്ഷത വഹിച്ചു. കരുവാറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.വി അജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു ഐ.ഡി കാർഡ് വിതരണവും കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജെ. പ്രശാന്ത് ബാബു യൂണിഫോം വിതരണവും ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എ. ശോഭ പഠനോപകരണ വിതരണവും നടത്തി. കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സരേഷ്, വൈസ് പ്രസിഡന്റ് ടി. പൊന്നമ്മ, അസിസ്റ്റന്റ് സെക്രട്ടറി ഷാമില, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു