ഹരിപ്പാട്: കേരള ലീഗൽ മെട്രോളജി ലൈസൻസിസ് ആൻഡ് എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രവർത്തക സമ്മേളനം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി.ശശിധരൻ അദ്ധ്യക്ഷനായി. യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ബാബുജി ഡാനിയേൽ, ജില്ലാ ജോയിന്റ് സെക്രട്ടറി വിജയൻപിള്ള, ചേർത്തല സജി, താജുദീൻ ആലപ്പുഴ, ചന്ദ്രമോഹൻ ആലപ്പുഴ, വിഷ്ണു ത്രാസ്സ്‌കട, കുമാർഎടത്വ, ലിജോ ഗിൽഗാൽ,ഹരി തട്ടാരമ്പലം, തുടങ്ങിയവർ പ്രസംഗിച്ചു.