ചേർത്തല: സി.പി.എം കരുവ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ പി.എസ്.സി കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി ആർ.നാസർ നിർവഹിക്കും. ഇന്ന് വൈകിട്ട് 3ന് കരുവ എൽ.പി. സ്കൂളിന് സമീപം നടക്കുന്ന ചടങ്ങിൽ പി.ഷാജിമോഹൻ അദ്ധ്യക്ഷത വഹിക്കും. ചേർത്തല ഏരിയ സെക്രട്ടറി കെ.രാജപ്പൻനായർ മുഖ്യപ്രഭാഷണം നടത്തും. എ.എസ്.സാബു, ഏലിക്കുട്ടി ജോൺ,എം.ഷാജി,കെ.എച്ച്.റെജി,വി.കെ.സാനു, സി.ആർ.സുരേഷ് എന്നിവർ സംസാരിക്കും.