ഹരിപാട് : രമേശ് ചെന്നിത്തല എം. എൽ. എയ്ക്ക് ലഭിച്ച വേലുത്തമ്പി ദളവ സ്മാരക പുരസ്കാര തുകയായ അൻപതിനായിരത്തി ഒരുനൂറ്റി പതിനൊന്ന് രൂപ ഹരിപാട് സബർമതി സ്പെഷ്യൽ സ്കൂളിന് കുടിവെള്ള പ്ലാന്റ് നിർമിക്കാൻ നൽകി. ചെക്ക് സബർമതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ് ദീപുവിന് രമേശ് ചെന്നിത്തല കൈമാറി.