ചേർത്തല: മുഹമ്മ ശിവഗിരീശ്വര ക്ഷേത്രത്തിൽ പ്രതിഷ്ഠ വാർഷികവും ധർമ്മമീമാംസാ പരിഷത്തും നടന്നു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്തു.
ബ്രഹ്മവിദ്യാലയ കനക ജൂബിലി സന്ദേശം സ്വാമി അസംഗാനന്ദഗിരി നൽകി. വിശ്വഗാജി മഠം സെക്രട്ടറി സ്വാമി അസ്പർശാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. എം.ഡി.സലിം,ആർ.രമണൻ,വി.വി. ശിവപ്രസാദ്, ജി. തങ്കച്ചൻ,സ്വാമി ദേവ ചൈതന്യാനന്ദ, യോഗി ഭക്താനന്ദ സരസ്വതി എന്നിവർ സംസാരിച്ചു.ഗുരു ധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ് സതീശൻ അത്തിക്കാട് അദ്ധ്യക്ഷനായി. ജയലക്ഷ്മി പരിഷത്തിന് ദീപം പ്രകാശനം നടത്തി. ക്ഷേത്രയോഗം പ്രസിഡന്റ് എം.ജയ്‌മോൻ സ്വാഗതവും സെക്രട്ടറി എൻ. ഹരിദാസ് നന്ദിയും പറഞ്ഞു.
ഇന്നലെ രാവിലെ ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി അഷ്ടദ്റവ്യ മഹാഗണപതി ഹോമം,കലശപൂജ, അഭിഷേകം എന്നിവ നടന്നു. പി.കെ. അശോകൻ തന്ത്റിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.ക്ഷേത്ര പ്രവേശന കവാടത്തിൽ അലങ്കാര ഗോപുര സമർപ്പണം,കൊടിമര സമർപ്പണം എന്നിവ സ്വാമി ധർമ്മ ചൈതന്യയും സ്വാമി അസംഗാനന്ദഗിരിയും നിർവഹിച്ചു. ആൽത്തറ സമർപ്പണം ലീലാ പവിത്രൻ വളവത്തിൽ നടത്തി.