ആലപ്പുഴ: നഗരത്തിലേയ്ക്കുള്ള പ്രവേശന കവാടമായ കളർകോട് ബൈപ്പാസ് ജംഗ്ഷനു സമീപം വീതിയേറിയ ഡിവൈഡറിലും ഗുരുമന്ദിരം വാർഡിലും പൂക്കളുടെയും പച്ചക്കറികളുടേയും കൃഷി നഗരസഭ ആരംഭിച്ചു. പൊന്നോണത്തോട്ടം പദ്ധതിയുടെ ഭാഗമായിട്ടാണ് കൃഷി. ബന്ദികൾ പൂക്കുമ്പോൾ ബൈപ്പാസ് യാത്രികർക്ക് മനോഹരമായ കാഴ്ചാനുഭവം സമ്മാനിക്കും. ബന്ദിപ്പൂക്കൾക്കും പച്ചക്കറികൾക്കും ഊർജ്ജമാവുന്നത് സമീപത്തുള്ള എയ്റോബിക് യൂണിറ്റിലെ ജൈവ വളമാണ്.പവർഹൗസ്, ഗുരുമന്ദിരം, ആലിശ്ശേരി, മുനിസപ്പൽ സ്റ്റേഡിയം തുടങ്ങി നിരവധി വാർഡുകളാണ് പൊതു സ്ഥലം കണ്ടെത്തി കൃഷി ആരംഭിക്കുകയും, തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തത്. സന്നദ്ധത അറിയിച്ച 7 സ്കൂളുകളിലും പൊന്നോണത്തോട്ടം ഒരുക്കൽ നടപടികൾ ആരംഭിച്ചു.
. കളർകോട് ബൈപാസിനോട് ചേർന്നുള്ള ഡിവൈഡറിൽ ചെയർപേഴ്സൺ സൗമ്യരാജിന്റെ സാന്നിദ്ധ്യത്തിൽ അഡ്വ. എ.എം ആരിഫ് എം.പി ബന്ദി, പച്ചക്കറി തൈകൾ നട്ട് കൃഷി ഉദ്ഘാടനം ചെയ്തു.
ഗുരുമന്ദിരം വാർഡിൽ കൗൺസിലർ രമ്യ സുർജിത്തിന്റെ നേതൃത്വത്തിൽ സി.പി.എം എൽ.സി ഓഫീസിനു സമീപം ആരംഭിച്ച പൊന്നോണത്തോട്ടത്തിലെ കൃഷി നഗരസഭഅദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, കൗൺസിലർമാരായ ബീനരമേശ്, മേരിലീന, ക്ലാരമ്മപീറ്റർ, ബി. നസീർ, ബി. അജേഷ്, മനീഷ സിജിൻ, രാഖി രജി കുമാർ ,പൊതു പ്രവർത്തകരായ റ്റി.ബി ഉദയൻ, എ.പി സോണ, സത്യദേവൻ, മഹേഷ്.എം.നായർ, സിനു, സുർജിത്, ടി.ആർ രാജേഷ്, ബിജുദാസ്, എസ്.പ്രദീപ്, സ്മിത രാജീവ്, രതി ഷാജി, ജയദേവൻ, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ അനിൽ ജോസഫ്, ഗിരിജ തമ്പി, എസ്.എൻ.ഡി.പി യോഗം ശാഖ സെക്രട്ടറി പി.കെ.ബൈജു, നഗരസഭ ജെ.ച്ച്.ഐ സുമേഷ് പവിത്രൻ,എന്നിവർ പങ്കെടുത്തു.