ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിലെ സിവിൽ സർവീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒരുവർഷം നീണ്ടു നിൽക്കുന്ന പരിശീലന ക്ളാസിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ഉച്ചക്ക് 2ന് യൂണിയൽ ഹാളിൽ നടക്കുന്ന ക്ളാസ് ആലപ്പുഴ ആർ.ഡി.ഒ സൂരജ് ഷാജി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, യോഗം ഡയറക്ടർ ബോർഡ് അംഗം എ.കെ.രംഗരാജൻ, യൂൻിയൻ വൈസ് പ്രസിഡന്റ് ബി.രഘുനാഥ് എന്നിവർ സംസാരിക്കും.