ആലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനവും കടൽമണൽ ഖനനവും നിർത്തിവച്ച് കുട്ടനാടിനേയും തീരദേശത്തേയും സംരക്ഷിക്കണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ പ്രസിഡന്റ് ഒ.കെ.മോഹനനും ജനറൽ സെക്രട്ടറി വി.സി.മധുവും ആവശ്യപ്പെട്ടു. തോട്ടപ്പള്ളിയിൽ നിന്നും ആയിരകണക്കിന് ലോറികളിൽ മണൽ കടത്തുന്നതിനൽ കടലാ ക്രമണം രൂക്ഷമാണ്. മണൽഖനനം നിർത്തിവച്ചാൽ കുട്ടനാടും തീരദേശവും രക്ഷപെടും. പുറക്കാട്, പല്ലന പഞ്ചായത്തുകളുടെ തീരദേശത്ത് ടെട്രാ പോഡ് സംവിധാനം ഉപയോഗിച്ച് കടലാക്രമണം പ്രതിരോധമൊരുക്കണമെന്ന നിർദേശം അംഗീകരിക്കാത്തതിലെ ഗൂഢാലോചനയും പുറത്ത് വന്നിരിക്കുകയാണെന്ന് ഇരുവരും പറഞ്ഞു.