ആലപ്പുഴ: മുഹമ്മ ശ്രീഗുരുദേവ പ്രാർത്ഥനാ സമാജത്തിന്റെയും, പുത്തൻപറമ്പ് ഗുരുസ്മൃതി ദർശനവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ശിവഗിരി മഠം മുൻ മഠാധിപതി പ്രകാശാനന്ദ സ്വാമിയുടെ ഒന്നാമത് സമാധി വാർഷിക അനുസ്മരണ യോഗം നടത്തി. യോഗം കുടുംബയൂണിറ്റ് പ്രാർത്ഥനയ്ക്ക് തുടക്കം കുറിച്ച ബേബി പാപ്പാളിയെ ചടങ്ങിൽ ആദരിച്ചു. തയ്യിൽ വിശ്വംഭരൻ ഉപഹാരസമർപ്പണം നടത്തി. പ്രാർത്ഥനാ സമാജം വൈസ് പ്രസിഡന്റ് എൻ.കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുസ്മൃതി ദർശന വേദി കൺവീനർ പ്രകാശൻ, പ്രാർത്ഥനാ സമാജം സെക്രട്ടറി ടി.കെ.അനിരുദ്ധൻ, ലൈലാമണി, ടി.വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.