ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം മാക്കേക്കടവ് 613-ാം നമ്പർ ശാഖാ യോഗത്തിൻ 2022 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും ഈ അദ്ധ്യയന വർഷത്തിലെ ഒന്നാം ക്ലാസ് മുതൽ പ്ളസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരങ്ങൾ വിതരണം ചെയ്തു. ചടങ്ങ് എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡംഗം വി.എൻ.ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം പ്രസിഡന്റ് കെ.ധനഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആർ.ശ്യാം രാജ്, ശാഖാ സെക്രട്ടറി എം.കെ.പങ്കജാക്ഷൻ, കമ്മറ്റി അംഗങ്ങളായ ബി.ലെജിത്ത്, വിനയകുമാർ, വനിതാ സംഘം പ്രസിഡന്റ് ശ്രീജ ബിജു, കമ്മറ്റിയംഗം പ്രകാശൻ എന്നിവർ സംസാരിച്ചു.