ambala

അമ്പലപ്പുഴ: ദേശീയ മത്സ്യകർഷക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എച്ച് .സലാം എം.എൽ.എ നിർവഹിച്ചു.

ശുദ്ധജല മത്സ്യകൃഷിക്ക് നമ്മുടെ സംസ്ഥാനത്ത് ഏറെ സാദ്ധ്യതകളുണ്ടങ്കിലും ആന്ധ്രപ്രദേശിലെ മത്സ്യകൃഷിക്ക് ഒപ്പമെത്താൻ നമുക്കായിട്ടില്ലെന്നും കൂടുതൽ യുവജനങ്ങൾ ഈ രംഗത്തേക്ക് കടന്നുവരണമെന്നും എം.എൽ.എ പറഞ്ഞു. 'എവിടെയെല്ലാം ജലാശയം, അവിടെയെല്ലാo മത്സ്യകൃഷി' എന്ന ആശയവുമായി സംസ്ഥാന സർക്കാർ ജനകീയ മത്സ്യകൃഷി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ്. മുതിർന്ന മത്സ്യകർഷകരെ അനുമോദിച്ചു. മത്സ്യ വിത്ത് വിതരണവും സെമിനാറുകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന പരിപാടിയിൽ പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ് അദ്ധ്യക്ഷയായി. ചേർത്തല അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ലീന ഡെന്നിസ്, മാന്നാർ അക്വേറിയം പ്രോജക്ട് കോഓർഡിനേറ്റർ എസ്. സുഗന്ധി എന്നിവർ സംസാരിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ആർ. രമേശ് ശശിധരൻ സ്വാഗതം പറഞ്ഞു.