
പൂച്ചാക്കൽ: വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി പള്ളിപ്പുറം തെക്കു പഞ്ചായത്ത് കമ്മിറ്റി നിൽപ്പ് സമരം നടത്തി. മണ്ഡലം പ്രസിഡന്റ് തിരുനെല്ലൂർ ബൈജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ആർ രാജേന്ദ്രൻ അദ്ധ്യക്ഷനായി. പാണാവള്ളി മണ്ഡലം സെക്രട്ടറി കെ.എൻ. ശശികുമാർ , മണ്ഡലം ഐ.ടി സെൽ കൺവീനർ എസ്.സജിത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ പുരുഷോത്തമൻ,തങ്കൻ, യുവമോർച്ച ജില്ലാ സെക്രട്ടറി ഉമാപതി രാജൻ തുടങ്ങിയവർ സംസാരിച്ചു.