
മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 1530-ാം നമ്പർ ഉളുന്തി ശാഖായോഗത്തിലെ 3733-ാം നമ്പർ വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ശാഖാമണ്ഡപത്തിൽ നടന്നു. വനിതാസംഘം യൂണിയൻ കൺവീനർ പുഷ്പാശശികുമാർ അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം ചെയർപെഴ്സൺ ശശികലാ രഘുനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ ഹരിലാൽ ള്ളുന്തി, ദയകുമാർ ചെന്നിത്തല എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പ്രവർത്തന റിപ്പോർട്ടും കണക്കും വനിതാസംഘം സെക്രട്ടറി വസുന്ധര അവതരിപ്പിച്ചു. ഭാരവാഹികളായി രമണമ്മ (പ്രസിഡന്റ്), ജഗദമ്മ(വൈസ് പ്രസിഡന്റ്), മായാ ഷാജി (സെക്രട്ടറി), രത്നമ്മ, ലത, ഗിരിജ (യൂണിയൻ കമ്മിറ്റി അംഗങ്ങൾ) വിജയമ്മ ഗോപി, ശോഭന, ഷൈലജ, ബിന്ദുസജി, സന്ധ്യ, സ്മിത, ദീപ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. ശാഖായോഗം സെക്രട്ടറി ബാബു, വനിതാസംഘം യൂണിയൻ ഭാരവാഹികളായ സുജാത നുന്നുപ്രകാശ്, പ്രവദ രാജപ്പൻ, ചന്ദ്രിക റജി എന്നിവർസംസാരിച്ചു. വിജയമ്മ സഹദേവൻ സ്വാഗതവും രമണമ്മ നന്ദിയും പറഞ്ഞു.