
ചേർത്തല: കെ.പി.സി.സി യുടെ ആഹ്വാനമനുസരിച്ചു അരീപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ നടത്തി.ഇന്ത്യൻ ഭരണഘടനയ്ക്ക് നേരെ ആവർത്തിക്കുന്ന അവഹേളനവും അവഗണനയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും, ഭരണഘടനാ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതിനായും നടത്തിയ ഭരണഘടനാ സംരക്ഷണദിന ചടങ്ങ് വയലാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എസ്. രഘുവരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ ബി. ബൈജു,അഡ്വ. എസ്. ശരത്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. മനോജ്കുമാർ,അഡ്വ. എൻ.ശ്രീകുമാർ,സജി കുര്യാക്കോസ്,നേതാക്കളായ പി.ആർ. പ്രകാശൻ, മോഹനൻ മണ്ണശേരി, അഡ്വ. ഡി.ദീപക് ,പഞ്ചായത്ത് അംഗങ്ങളായ റോയ്‌മോൻ, സുജിത് കോനാട്ട്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിനയൻ, ജനീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.