ചാരുംമൂട് : ചത്തിയറ വി.എച്ച്.എസ്.എസ് വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും സ്കോളർഷിപ്പ് വിതരണവും ഇന്ന് ഉച്ചയ്ക്ക് 2 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ആൾ ഇന്ത്യാ റേഡിയോ മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ് മുരളീധരൻ തഴക്കര ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ കെ.എ. രുഗ്മിണിയമ്മ സ്കോളർഷിപ്പ് വിതരണം നടത്തും. പി.ടി.എ പ്രസിഡന്റ് എസ്.ഹരികുമാർ അദ്ധ്യക്ഷത വഹിക്കും.