ആലപ്പുഴ: ഫ്രണ്ട്സ് ഒഫ് പേഷ്യന്റിന്റെ ആലപ്പുഴ നോർത്ത് യൂണിറ്റ് നടത്തിയ സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സാബു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുജിത്ത്, വാർഡ് കൗൺസിലർ പി.റഹിയാനത്ത്, സുരേഷ് ബാബു, നാസർ, ഡോ. അരുൺ, ജി.ദേവ്, പി.ടി.സുരേഷ് എന്നിവർ സംസാരിച്ചു.