
ചാരുംമൂട് : എസ് .എൻ.ഡി.പി യോഗം പേരൂർകാരാഴ്മ 270-ാം നമ്പർ ശാഖയിൽ 25-ാംമത്
ഗുരുദേവദർശന പഠന ക്ലാസും, സ്കോളർഷിപ്പ്- പഠനോപകരണ വിതരണവും നടന്നു. വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന പഠന ക്ലാസിൽ ഗുരുദേവ ദർശനം സമകാലീന വിദ്യാഭ്യാസത്തിലൂടെ എന്ന വിഷയത്തിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും യൂണിയൻ കൗൺസിലറുമായ രേഖ അനിൽ ക്ലാസുകൾ നയിച്ചു. തുടർന്ന് നടന്ന സ്കോളർഷിപ്പ് - പഠനോപകരണ വിതരണം യോഗം മുൻ ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. അനിൽ രാജ് ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് അഡ്വ.പീയൂഷ് ചാരുംമൂട് അദ്ധ്യക്ഷത വഹിച്ചു. ശാഖായോഗം സെക്രട്ടറി രാജേഷ് ബാബു, വൈസ് പ്രസിഡന്റ് വി.പ്രഭാകരൻ, വനിതാസഘം യൂണിയൻ കൺവീനർ സിനി രമണൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ വി.വിഷ്ണു, യൂണിയൻ കമ്മറ്റി അംഗം എ.കാർത്തികേയൻ, വനിതാ സംഘം പ്രസിഡന്റ് അജിത രാമചന്ദ്രൻ, വനിതാ സംഘം സെക്രട്ടറി അമ്പിളി കൃഷ്ണൻ കുട്ടി, ജെ.വിദ്യാധരൻ, ഈശ്വരിയമ്മ സോമൻ തുടങ്ങിയവർ സംസാരിച്ചു.