
കുട്ടനാട്: തലവടിയിലെ നുറ് കണക്കിന് വരുന്ന ജലോത്സപ്രേമികളുടെ ചിരകാല അഭിലാഷമായ തലവടി ചുണ്ടൻ കളിവള്ളത്തിന്റെ മലർത്തൽ ചടങ്ങ് വഞ്ചിപ്പാട്ടിന്റെയും ചെണ്ടമേളത്തിന്റെയും ആർപ്പുവിളികളുടെയും അകമ്പടിയിൽ നടന്നു. സാബു നാരായണനാചാരി മുഖ്യകാർമികത്വം വഹിച്ചു. നീരേറ്റുപുറം പമ്പ ബോട്ട്‌റേസ് ഫിനിഷിംഗ് പോയിന്റിന് സമീപമുള്ള മാലിപ്പുരയിൽ ചുണ്ടൻ നിർമ്മാണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് തോമസ് കെ തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കെ ആർ ഗോപകുമാർ അദ്ധ്യക്ഷനായി. ശില്പി സാബു നാരായണൻ ആചാരിയെ ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ, ട്രഷറർ പി. ഡി രമേശ് കുമാർ എന്നിവർ ചേർന്ന് ആദരിച്ചു. തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ, വൈസ് പ്രസിഡന്റ് ജോജി എബ്രഹാം , ആനന്ദൻ നമ്പൂതിരി ഫാ. എബ്രഹാം തോമസ് സമിതി വൈസ് പ്രസിഡന്റ് ജോജി ജെ. വയലപള്ളി, അരുൺകുമാർ പുന്നശേരിൽ , ജനറൽ കൺവീനർ ഡോ. ജോൺസൺ വി. ഇടിക്കുള, റമദാ ഗ്രൂപ്പ് ചെയർമാൻ റെജി ചെറിയാൻ, ബിജുപാലത്തിങ്കൽ, സുനിൽ പെരുമ്പള്ളിൽ, ഫ്രാൻസിസ് കല്ലൂപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. ജലോത്സ പ്രേമികളുടെയും തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷന്റെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും നടന്നു.