മാന്നാർ: സി.പി.എമിനും മുഖ്യമന്ത്രിക്കും എതിരെ നടത്തുന്ന അപവാദ പ്രചരണങ്ങൾക്കെതിരെ ജില്ലാ സെക്രട്ടറിയറ്റംഗം കെ രാഘവൻ ജാഥാ ക്യാപ്ടനായ സി.പി.എം മാന്നാർ ഏരിയാ വാഹന പ്രചരണ ജാഥ 13, 14, 15 തീയതികളിൽ നടത്തും. ബുധൻ പകൽ അഞ്ചിന് പാവുക്കര പോസ്റ്റാഫീസ് ജംഗ്ഷനിൽ സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽകുമാർ ജാഥാ പര്യടനം ഉദ്ഘാടനം ചെയ്യും. ഏരിയാ സെക്രട്ടറി പി.ഡി ശശിധരൻ ജാഥാ മാനേജരും ജില്ലാ കമ്മിറ്റി അംഗം പുഷ്പലത മധു, ജി.രാമകൃഷ്ണൻ, കെ.നാരായണപിള്ള, പി.എൻ.ശെൽവരാജൻ, സി.ജയചന്ദ്രൻ, ബി.കെ.പ്രസാദ്, കെ. പ്രശാന്ത് കുമാർ, ടി.സുകുമാരി എന്നിവർ ജാഥാ അംഗങ്ങളുമാണ്. 14 ന് പൊതുവൂർ, പൈനുംമൂട്, മങ്ങാട്ട്, പ്രായിക്കര, ആഴത്തുപടി, വാഴക്കുട്ടംകടവ് എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി പുത്തുവിളപടി ജങ്ഷനിൽ സമാപിക്കും. 15ന് ബുധനൂർ കിഴക്ക്, തയ്യൂർ, എണ്ണയ്ക്കാട്, ഉളുന്തി, കാടംമാവ്, പാലച്ചുവട്, മുറിയായിക്കര എന്നിവിടങ്ങളിൽ പര്യടനം നടത്തി പകൽ അഞ്ചിന് മിത്രമഠം ജംഗ്ഷനിൽ സമാപിക്കും. സമാപന യോഗം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.