1

കുട്ടനാട്: പൊതുപ്രവർത്തകനും കലാകാരനുമായ ജയ്സപ്പൻമത്തായിയുടെ നേതൃത്വത്തിൽ കുട്ടനാട്ടിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങളും ധനസഹായവും വിതരണം ചെയ്തു. രാമങ്കരി ഏഴാം നമ്പർ ശാഖയിൽ നടന്ന പരിപാടിയിൽ കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി അദ്ധ്യക്ഷനായി. പൊതു പ്രവർത്തകരായ നൈനാൻ തോമസ്, സൈമൺ പി സർപ്പത്തിൽ സജിനി മോഹൻ ആർ രാധാകൃഷ്ണൻ, കെ വി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.