photo

ചേർത്തല: സെക്കന്തരാബാദിൽ നടന്ന ദേശീയ സബ്ജൂനിയർ പവർ ലിഫ്റ്റിംഗ് മത്സരത്തിൽ എ.ബി.വിലാസം സ്‌കൂളിന് മെഡൽ തിളക്കം.സ്വർണ്ണം,വെങ്കലം കരസ്ഥമാക്കിയാണ് രണ്ട് താരങ്ങൾ സ്‌കൂളിന്റെ അഭിമാനം ഉയർത്തിയത്. എം.ആർ.ആശംസ 57 കിലോ വിഭാഗത്തിൽ സ്വർണവും,അനാമിക അജിത് സ്‌കോട്ട്,ബെഞ്ച് പ്രസ് ഇനത്തിൽ വെങ്കലവും നേടി. ഇരുവരും ദേശീയ സംസ്ഥാന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തി മെഡലുകൾ നേടിയവരാണ്. മുഹമ്മ മൂപ്പൻപറമ്പിൽ രാജിയുടെയും രേഖയുടെയും മകളാണ് എം ആർ ആശംസ.മുഹമ്മ ആലയ്ക്കൽ അജിത്-ഷീനാമോൾ ദമ്പതികളുടെ മകളാണ് അനാമിക.കായികാദ്ധ്യാപകൻ വി.സവിനയന്റെ ശിക്ഷണത്തിൽ സ്‌കൂളിലെ എ.ബി വിലാസം ജിംനേഷ്യത്തിലാണ് ഇവരുടെ പരിശീലനം.