മാവേലിക്കര: അനാഥരില്ലാത്ത ഭാരതം പ്രസ്ഥാനത്തിന്റെയും കൊട്ടാരക്കര ആശ്രയ സങ്കേതം അഭയകേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മാവേലിക്കര ഗവ. ബോയ്സ് എച്ച്.എസ്.എസിൽ നടത്തിയ ജനബോധൻ-2022 സമ്പൂർണ ലഹരിവിരുദ്ധ ബോധവൽക്കരണ യജ്ഞം നഗരസഭ അധ്യക്ഷൻ കെ.വി. ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷ ലളിത രവീന്ദ്രനാഥ് അദ്ധ്യക്ഷയായി. നഗരസഭ സ്ഥിരം സമിതി അദ്ധ്യഷൻ എസ്.രാജേഷ്, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ വി.ബെന്നിമോൻ, ആശ്രയ മണ്ഡലം പ്രസിഡന്റ് ബിജു മാവേലിക്കര, സെക്രട്ടറി സഞ്ജീവ് ആചാര്യ, ഗവ. ബോയ്സ് എച്ച്.എസ്.എസ് പ്രിൻസിപ്പാൾ പുഷ്പ രാമചന്ദ്രൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ.ബിന്ദു എന്നിവർ സംസാരിച്ചു.