photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം ചെറുവാരണം 703-ാം നമ്പർ ശാഖയിൽ അനുമോദന സമ്മേളനവും പഠനോപകരണ വിതരണവും നടന്നു. കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ ചാർജ് പി.എസ്.എൻ ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് സി.പി.കണ്ണപ്പൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി. ശാഖ മാനേജിംഗ് കമ്മിറ്റി അംഗം സി.എസ്.രഘുവരൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ ടി.കെ.അനിലാൽ, യൂത്ത്മൂവ്മെന്റ് ശാഖാ പ്രസിഡന്റ് എം.കെ.ഓമനക്കുട്ടൻ, വനിതാസംഘം സെക്രട്ടറി പൊന്നമ്മ എന്നിവർ സംസാരിച്ചു. ദേവസ്വം സെക്രട്ടറി കെ.വാമനൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖാ സെക്രട്ടറി എം.കെ.വിജയൻ സ്വാഗതവും യൂണിയൻ കമ്മിറ്റി അംഗം വി.പരമേശ്വരൻ വൈദ്യൻ നന്ദിയും പറഞ്ഞു.